കറിക്ക് ഉപയോഗിക്കുന്ന ഇലകള്‍ വേവിക്കാതെ കഴിക്കരുത് !

രേണുക വേണു

വെള്ളി, 10 മെയ് 2024 (12:35 IST)
ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഇലക്കറികള്‍. എന്നാല്‍ ഇത്തരം ഇലകള്‍ വേവിക്കാതെ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. മിക്ക ഇലകളിലും സോളാനൈന്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. വേവിക്കാതെ കഴിക്കുമ്പോള്‍ ഇത് ശരീരത്തിലേക്ക് എത്തുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 
 
ഏത് പച്ചക്കറിയും ആവിയില്‍ വേവിച്ച് വേണം കഴിക്കാന്‍. വേവിക്കാതെ കഴിക്കുന്ന ഇലകളില്‍ ചില അപകടകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടാകും. വൃത്തിയായി കഴുകിയ ശേഷം ആവിയില്‍ വേവിച്ച് കഴിക്കുമ്പോള്‍ ഈ ബാക്ടീരിയകള്‍ നശിക്കുന്നു. ഇലകള്‍ വേവിക്കാതെ കഴിക്കുമ്പോള്‍ ചിലരില്‍ അണുബാധയ്ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പച്ചക്കറികള്‍ വേവിച്ചു കഴിക്കുമ്പോള്‍ അവ വേഗത്തില്‍ ദഹിക്കുന്നു. ഇലക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു പലവട്ടം ചൂടാക്കി ഉപയോഗിക്കുന്നതും ദോഷകരമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍