രക്തത്തില്‍ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകള്‍ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാന്‍ കാരണമാകുകയും ചെയ്യും. രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോള്‍ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ് പ്രമേഹ രോഗികളില്‍ സെക്‌സ് പ്രയാസകരമാകുന്നത്.