കണ്ണിനു താഴെ കറുപ്പ് നിറമുണ്ടോ? നിസാരമായി കാണരുത്

ശനി, 21 ഒക്‌ടോബര്‍ 2023 (07:45 IST)
മിക്ക ആളുകളുടെയും കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം കണ്ടിട്ടില്ലേ? ഇത് എന്തുകൊണ്ടാണെന്ന് അറിയുമോ? കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തെ ഒരു കാരണവശാലും നിസാരമായി കാണരുത്. ഹൈപ്പര്‍ പിഗ്മെന്റേഷന് കാരണമാകുന്ന രക്തക്കുഴലുകള്‍ സങ്കോചിക്കുന്നത് കൊണ്ടാകും ചിലരുടെ കണ്ണുകള്‍ക്ക് ചുറ്റിലും ഇരുണ്ട നിറം കാണപ്പെടുന്നത്. 
 
കൃത്യമായി ഉറക്കം ലഭിക്കാത്തവരുടെ കണ്ണുകള്‍ക്ക് താഴെ കറുപ്പ് നിറം വരും. ദിവസവും കൃത്യം ആറ് മണിക്കൂര്‍ ഉറങ്ങിയിരിക്കണം. രാത്രി നേരം വൈകി ഉറങ്ങുന്ന ശീലം കണ്ണുകളുടെ ആരോഗ്യത്തിനു ദോഷം ചെയ്യും. ശരീരം കൂടുതല്‍ മെലാനിന്‍ ഉത്പാദിപ്പിക്കുമ്പോഴും കണ്‍തടങ്ങളില്‍ കരുവാളിപ്പ് കാണപ്പെടുന്നു. ചിലരില്‍ ഇത് അലര്‍ജി, പനി എന്നിവയുടെ ലക്ഷണമായിരിക്കും. ശരീരത്തില്‍ ആവശ്യമായ അയേണ്‍ ഇല്ലെങ്കില്‍ അനീമിയ ഉണ്ടാകുന്നു, അങ്ങനെയുള്ളവരുടെ കണ്ണിനു ചുറ്റിലും കറുപ്പ് നിറം കാണപ്പെടും. 
 
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നവര്‍, പുകവലിക്കുന്നവര്‍, നിര്‍ജലീകരണം ഉള്ളവര്‍ എന്നിവരിലും കണ്ണിനു താഴെ ഇരുണ്ട നിറം കാണപ്പെടുന്നു. തുടര്‍ച്ചയായി കണ്ണിനു താഴെ ഇരുണ്ട നിറം കാണപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍