എന്ത് ഉണ്ടാക്കിക്കൊടുത്താലും അതില്‍ ഉപ്പ് പോരെന്ന് പറഞ്ഞ് മക്കള്‍ അവ മാറ്റി വയ്ക്കുന്നു... എന്തെങ്കിലും കഴിക്കട്ടെ എന്നു കരുതി അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നാം കൂടുതല്‍ ഉപ്പ് ചേര്‍ത്ത് കൊടുക്കുകയും ചെയ്യും. എന്നാല്‍ കുട്ടകളിലെ അമിത ഉപ്പ് തീറ്റശീലം അപകടകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളിലും ഉപ്പിന്റെ അംശം കൂടിപ്പോയാല്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകും. ഉപ്പ് ചേര്‍ക്കുന്നതു മാത്രമല്ല പ്രശ്‌നം. പച്ചക്കറി, ഇറച്ചി, പാല്‍ തുടങ്ങി എല്ലാ ഉല്‍പന്നങ്ങളിലും ഉപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഉള്ളില്‍ എത്തിപ്പെടുകയും ചെയ്യുന്നുണ്ട്.