തടിവയ്‌ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെയാണ്!

ശനി, 1 ഡിസം‌ബര്‍ 2018 (15:48 IST)
തടി വയ്‌ക്കാൻ പല ഭക്ഷണങ്ങളും പരീക്ഷിച്ച് മടുത്തവരുണ്ടാകും. ഭക്ഷണത്തിന് പുറമേ പല മരുന്നുകളും മറ്റും കഴിക്കുന്നവരും ഉണ്ടാകും. എന്നാൽ മരുന്നുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം മാത്രമേ ചെയ്യൂ. എത്രകഴിച്ചാലും വണ്ണം വയ്‌ക്കില്ല എന്ന പരാതി ഉള്ളവർ ഈ ഭക്ഷണങ്ങൾ ഒന്ന് ശീലമാക്കിയോക്കൂ, മാറ്റം തീർച്ചയാണ്.
 
ഉലുവ തണുത്ത വെള്ളത്തിലിട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്. ഇത് ഒരുമാസം ആവര്‍ത്തിച്ചാൽ മാറ്റം തനിയെ അറിയാം. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. പയര്‍വര്‍ഗ്ഗങ്ങൾ, വെണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കുന്നതും ഉത്തമമാണ്.
 
ഇതിനെല്ലാം പുറമേ പ്രഭാതഭക്ഷണം സമയമനുസരിച്ച് കഴിച്ചാൽ ആരോഗ്യം തനിയെ ഉണ്ടാകും. ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.
 
പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം പാലും മുട്ടയും കഴിക്കുക. വെള്ളം മാത്രം കുടിക്കാതെ, കാലോറി കിട്ടുന്ന തരം പാനീയങ്ങളും പഴച്ചാറുകളും കഴിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍