ക്യാബേജിൽ പച്ചയേക്കാൾ ബെസ്‌റ്റ് വയലറ്റ്, അറിഞ്ഞിരിക്കൂ ഈ ഗുണങ്ങൾ

വ്യാഴം, 17 ജനുവരി 2019 (11:47 IST)
നാരുകളുടെ ഉറവിടം ആയതുകൊണ്ടുതന്നെ പച്ചക്കറികളിൽ ബെസ്‌റ്റാണ് ക്യാബേജ്. എന്നാൽ പച്ച ക്യാബേജിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ വയലറ്റ് ക്യാബേജിനുണ്ട്. വയലറ്റ് ക്യാബേജ് അല്ലെങ്കിൽ റെഡ്ഡ് ക്യാബേജിൽ പച്ച ക്യാബേജിലില്ലാത്ത ആന്തോസയാനിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. 
 
നല്ലൊരു ആന്‍റിഓക്‌സിഡന്‍റും ധാരാളം വൈറ്റമിന്‍ സി, ഇ എന്നിവ നൽകുന്നതുമാണിത്. ഇതിലെ സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കുകയും ചെയ്യും. സള്‍ഫര്‍ ധാരാളമടങ്ങിയ ഇത് കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 
 
രക്താണുക്കളുടെ നിര്‍മാണത്തിന് പര്‍പ്പിള്‍ ക്യാബേജ് ഏറെ ഗുണകരമാണ്. ഇത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കും. വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിക്കും. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍