ആസ്തമ എന്നാല്‍ ശ്വാസകോശരോഗമാണെന്നാണ് നാമെല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ശ്വാസകോശം മാത്രമല്ല ശരീരരത്തെ ആകമാനം ബാധിക്കുന്ന വില്ലനാണ് ആസ്ത്മ എന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ആസ്ത്മ മൂലം രക്തത്തിനും ശരീര കോശങ്ങള്‍ക്കും ദോഷകരമായ മാറ്റമുണ്ടാകും എന്നാണ്.
അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ റോബര്‍ട്ട് ഷിസ്റ്റ് ആണ് പുതിയ പഠനവുമായിരംഗത്തെത്തിയിരിക്കുന്നത്. പഠനറിപ്പോര്‍ട്ട് പ്രകാരം ആസ്ത്മ ബാധിച്ചവരില്‍ സൈറ്റോകൈനിന്റെ അളവിലുള്ള മാറ്റമാണ് ശരീരത്തേ ദോഷകരമായി ബാധിക്കുന്നത്. കോശങ്ങള്‍ തമ്മിലുള്ള സന്ദേശ പ്രക്രിയയില്‍ സന്ദേശവാഹകരായി വര്‍ത്തിക്കുന്ന മാംസ്യങ്ങളുടെ കുടുംബത്തില്‍ പെട്ട, വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുകൂട്ടം തന്മാത്രകളാണു സൈറ്റോകൈനുകള്‍ (Cytokine).
പ്രതിരോധകോശങ്ങളുടെയും ഗ്ലീയര്‍ കോശങ്ങളുടെയും ഉല്‍പ്പന്നങ്ങളായിട്ടാണ് ഇവ മുഖ്യമായും കാണപ്പെടുന്നതെങ്കിലും ശരീരത്തിലെ കോശമര്‍മ്മമുള്ള മിക്കവാറും എല്ലാ കോശങ്ങളും സൈറ്റോകൈനുകളെ ഉല്പാദിപ്പിക്കുന്നവയാണ്. ഇത്തരം സൈറ്റോകൈനുകള്‍ രക്തത്തില്‍ മൂലധാതുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇടയാക്കുക.
ഇത് രക്തത്തെ ദുഷിപ്പിക്കുകയും കോശങ്ങളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു. ശരീരത്തില്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് സൈറ്റോകൈനുകള്‍ രൂപപ്പെടുന്നത്. എന്നാല്‍ ആസ്ത്മ രോഗികളിലില്‍ ഇത് അധികമാകുന്നു. ഇവയുടെ അളവ് വര്‍ദ്ധിക്കുന്നത് രക്തകോശങ്ങളേയും സര്‍വ്വോപരി മനുഷ്യന്റെ ഡിഎന്‍എയും കാര്യമായി ബാധിക്കുന്നു. അതിനാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളും ആസ്തമ പ്രതികൂലമായി ബാധിക്കുന്നു.