ഇത് പരീക്ഷിക്കാന്‍ തയ്യാറാണോ? എന്നാല്‍ ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാം !

ശനി, 27 മെയ് 2017 (12:22 IST)
ആരോഗ്യമുളള ജീവിതത്തിന് ആരോഗ്യമുളെളാരു ഹൃദയം വേണം. ആരോഗ്യമുള്ള ഹൃദയത്തിന് നല്ല ഭക്ഷണം കഴിക്കണം. പലരു ശ്രദ്ധിക്കാത്ത കാര്യവും അതുതന്നെയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടക്കുന്നതെന്തും നിങ്ങളുടെ ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിക്കാം. ഇങ്ങനെ ഉണ്ടാകാതിരിക്കണമെങ്കിൽ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി. ഹൃദയത്തിന്റെ ആരോഗ്യത്തിനായി  ചില വഴികള്‍.
 
അമിതമായി കൊഴുപ്പുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കൊഴുത്ത മാംസവും പാലുത്പന്നങ്ങളും അമിതമായി കഴിക്കാതിരിക്കുക. കടയില്‍ നിന്നു വാങ്ങുന്ന കവറുത്പന്നങ്ങളില്‍   കൊഴുപ്പിന്‍റെ അളവ് രേഖപ്പെടുത്തിയിരിക്കും ഇത് ശ്രദ്ധിച്ച് വാങ്ങുക.
 
നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. ഓട്‌സ്, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, പച്ചക്കറികള്‍,പഴങ്ങള്‍  എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും എണ്ണയും മുട്ടയും മീനും അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കേണ്ടതാണ്.
 
ഹൃദ്രോഗികള്‍ക്ക് എയറോബിക്സ് ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. എയ്‌റോബിക്സ് പരിശീലിക്കുന്നവരുടെ ഹൃദയം മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതായി അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളൊജിയുടെ മാസികയില്‍ പറയുന്നു. അതേസമയം, മറ്റ് കഠിനമായ വ്യായാമമുറകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നും ചില പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 
 
കയ്യടിക്കുന്നത് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണപ്രധമാണ്. നമ്മുടെ കയ്യിലുള്ള പല നാഡികളും ഹൃദയവും ലംഗ്‌സുമായും ബന്ധപ്പെട്ടിരിയ്‌ക്കുന്നു. ഇവയില്‍ മര്‍ദമേല്‍ക്കുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായക്കും.

വെബ്ദുനിയ വായിക്കുക