വേദനസംഹാരിയെ അമിതമായി ആശ്രയിക്കുന്നുണ്ടോ ? ഉറപ്പിച്ചോളൂ... മരണം വിളിപ്പാടകലെയാണ്

വ്യാഴം, 4 ഓഗസ്റ്റ് 2016 (13:56 IST)
ചെറിയൊരു തലവേദന വന്നാല്‍ പോലും വേദന സംഹാരിയെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതുമൂലം തല്‍ക്കാലാശ്വാസത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും മരണത്തിലേക്കുള്ള വാതില്‍ തുറന്നിടുകയാണ് നമ്മള്‍ ചെയ്യുന്നത്. ഒരിക്കലും പരിഹരിയ്ക്കാന്‍ കഴിയാത്ത രീതിയിലേക്ക് നമ്മുടെ ശരീരത്തെ തള്ളിവിടുന്നതിന് വേദന സംഹാരികള്‍ക്ക് സാധിക്കും. ഏതെല്ലാം തരത്തിലാണ് വേദനസംഹാരികള്‍ ശരീരത്തെ ദോഷകരമായി ബാധിയ്ക്കുന്നതെന്ന് നോക്കാം.
 
കരളിനാണ് ഏതൊരു വേദന സംഹാരിയും ആദ്യം ദോഷകരമാകുന്നത്. കരളിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുന്നതിന് വേദനസംഹാരികള്‍ക്ക് കഴിയുന്നു.  മദ്യം കഴിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന  ദോഷത്തേക്കാള്‍ ഭയാനകമായ ദോഷമാണ് 500മില്ലിഗ്രാമിന്റെ വേദന സംഹാരി കഴിയ്ക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്നത്. കൂടാതെ ഇത്തരം മരുന്നുകള്‍ പ്രത്യേകിച്ച ആസ്പിരിന്‍ ഗുളികകള്‍ കഴിക്കുന്നത് വയറില്‍ അള്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.
 
ചില വേദന സംഹാരികള്‍ കഴിയ്ക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. അതുപോലെത്തന്നെ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാക്കുന്നതിനും ഈ വേദന സംഹാരികള്‍ കാരണമാകും. വേദനസംഹാരികളുടെ അമിതോപയോഗം സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഗര്‍ഭിണികള്‍ ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഗര്‍ഭം അലസിപ്പോകുന്നതിനു വരെ കാരണമാകും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക