അമിതവണ്ണം മൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ 'റാസ്‌ബെറി' ശീലമാക്കൂ ; വ്യത്യാസം അനുഭവിച്ചറിയൂ!

തിങ്കള്‍, 2 മെയ് 2016 (12:05 IST)
നമ്മുടെ രാജ്യത്ത് അത്ര സാധാരണമായി ലഭിക്കുന്ന ഒന്നല്ലെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫലമാണ് റാസ്‌ബെറി. സിട്രിക് ആസിഡ് ഗണത്തില്‍ പെടുന്നതാണ് റാസ്‌ബെറി. ആന്റിയോക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒരു ഫലവര്‍ഗമാണിത്. പിങ്ക് നിറത്തില്‍ കാണാന്‍ ഭംഗിയുള്ള ചെറിയതരം പഴമാണ് റാസ്‌ബെറി. ഇതിലടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈം പ്രത്യേകതരം മണമാണ് ഇതിന് നല്‍കിയിരിക്കുന്നത്. പല രോഗങ്ങളോടും പോരാടാനുള്ള ഘടകങ്ങള്‍ റാസ്ബെറിയില്‍ അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.
 
റാസ്‌ബെറിയില്‍ അടങ്ങിയിട്ടുള്ള കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമാകുന്ന കോശങ്ങളെ വേര്‍പ്പെടുത്തുന്നു. കൂടാതെ ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പ് തോന്നാനുള്ള സാധ്യത ഇല്ലാതാകുന്നു.
അതുപോലെ ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുന്നു. റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുന്നതിനും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി ഉണ്ടാക്കുകയും ചെയ്യുന്നു. റാസ്‌ബെറി കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയും.അതുപോലെ ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും ഉത്തമമായ ഫലവര്‍ഗമാണിത്. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉത്പാദിപ്പിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
 
റാസ്ബെറിയിലുളള ആന്റി ഓക്‌സിഡന്റുകള്‍ പുരുഷ ബീജത്തിന്റെ ഉത്പാദനത്തിന് സഹായകമാകുന്നു. റാസ്‌ബെറിയുടെ പകുതിഭാഗമെങ്കിലും കഴിയ്ക്കുന്നത് 173 മുന്തിരി കഴിയ്ക്കുന്നതിന് തുല്യമാണ്. ഇതില്‍ പുരുഷന്റെ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തെ സഹായിക്കുന്ന മഗനീഷ്യവും റാസ്‌ബെറിയിലടങ്ങിയിരിക്കുന്നു. ഗര്‍ഭധാരണത്തിന് ശേഷം സ്ത്രീകള്‍ റാസ്‌ബെറി ധാരാളമായി കഴിയ്ക്കുന്നത് ഗര്‍ഭമലസലിനുളള സാധ്യത കുറയ്ക്കുന്നതിനു സഹായകമാണ്. സ്ത്രീകളിലേയും പുരഷന്മാരിലേയും വന്ധ്യത അകറ്റാന്‍ റാസ്‌ബെറിയുടെ ഉപഭോഗം ഒരു പരിധി വരെ സഹായിക്കുന്നു. ലൈംഗിക ഹോര്‍മോണുകളുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിനും റാസ്‌ബെറി സഹായിക്കുന്നു. 
 
റാസ്‌ബെറിയിലെ ഇലാജിക് ആസിഡ് കോശങ്ങളെയും കരളിനെയും സംരക്ഷിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ ലെവല്‍ ഉയര്‍ത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും റാസ്‌ബെറി സഹായിക്കുന്നു. ലിവറിലെ ഫാറ്റ് വലിച്ചെടുക്കാനും ഇതുവഴി ലിവര്‍ ക്യാന്‍സറും ലിവര്‍ പ്രശ്‌നങ്ങളും ഒഴിവാക്കാനും റാസ്‌ബെറി സഹായിക്കുന്നുണ്ട്. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും റാസ്‌ബെറി വളരെ ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ചര്‍മത്തിന് മുറുക്കവും തിളക്കവും നല്‍കുന്നു. കെറ്റോണ്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുന്നതിനാല്‍ പ്രായക്കുറവ് തോന്നിക്കാനും സഹായിക്കും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക