സ്വാദും ഗുണവും നല്‍കുന്നതിനു മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നു കൂടിയാണ് വെളുത്തുള്ളി. ഇതില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന ഘടകമാണ് ഇതിന് ആന്റിഓക്‌സിഡന്റിന്റെ ഗുണം നല്‍കുന്നത്. ക്യാന്‍സര്‍ ഉള്‍പെടെയുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിരോധവഴി കൂടിയാണിത്. ലൈംഗികശേഷിക്ക്, പ്രത്യേകിച്ച് പുരുഷന്മാര്‍ക്കുണ്ടാകുന്ന പല തരത്തിലുള്ള ലൈംഗികപ്രശ്‌നങ്ങള്‍ തടയാനും ഇത് ഏറെ ഗുണകരമാണ്.
പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് വെളുത്തുള്ളി. ദിവസവും മൂന്നോ നാലോ അല്ലി വെളുത്തുള്ളി ഒരു മാസം അടുപ്പിച്ചു കഴിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ വെറുവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നതാണ് ഏറെ ഗുണകരമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളിയിലെ അലിസിന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഇഞ്ചിയും വെളുത്തുളളിയും വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കുന്നതും വളരെ ഉത്തമമാണ്. ഇത് വയറും തടിയുമെല്ലാം കുറയാന്‍ സഹായകമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 6 ബീജോല്‍പാദനത്തിലും ബീജഗുണത്തിനും ഏറെ നല്ലതാണ്. അതുകൊണ്ട് തന്നെ വെറുവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നതിലൂടെ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.