നിർജ്ജലീകരണ എന്ന അവസ്ഥയെ പറ്റി അറിയാമോ? അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും ശരീരത്തിലെ ജലാംശത്തില്‍ കുറവ് എന്നിവ അനുഭവപ്പെടുമ്പോഴാണ് നിർജ്ജലീകരണമുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ മരണത്തിന് തന്നെ കാരണമാകാം. ശരീരത്തിന്റെ ഈ അവസ്ഥയെ മാറ്റാന്‍ ധാരളം വെള്ളം കുടിക്കണം. ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിക്കേണ്ടത്, പകരം അതിന് ഒരു നിശ്ചിത അളവ് തന്നെയുണ്ട്.
ശരീരത്തിൽ നിന്ന് ജലം വിയര്‍പ്പ്, മൂത്രം, എന്നിവയിലൂടെ പുറം തള്ളപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ ശരീരപ്രകൃതിക്കും അനുസരിച്ച് ഓരോ മനുഷ്യര്‍ക്കും ആവശ്യമുള്ള ജലത്തിന്റെ അളവിലും വ്യത്യാസമുണ്ട്. ഈ അളവിനെ പറ്റി പലതരം അഭിപ്രായങ്ങളുമുണ്ട്. ഹെൽത്ത് അതോറിറ്റികൾ സാധാരണയായി പറയുന്നത് ഒരു വ്യക്തി ഒരു ദിവസം ഒന്‍പത് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ്. വെള്ളം നന്നായി കുടിക്കുന്ന ഒരാളുടെ ശരീരത്തില്‍ ഒരു വിധത്തിലുള്ള രോഗങ്ങളും ഉണ്ടാകില്ലെന്ന് അഭിപ്രായമുണ്ട്.