ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ ആരോഗ്യപ്രശ്‌നവും കൂടുതലായി. വ്യായാമം ഇല്ലായ്‌മയും ഇരുന്നുള്ള ജോലിയുമാണ് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് ഹാർട്ട് അറ്റാക്ക്.
ഹൃദയപേശികളിലേക്ക് ശുദ്ധരക്തം കൊണ്ടുപോകുന്ന രക്തധമനികളെയും വിവിധ ശാഖകളെയും കൊറോണറി രക്തധമനികള്‍ എന്നാണ് വിളിക്കുന്നത്. ഇവയില്‍കൂടി ഒഴുകുന്ന ശുദ്ധരക്തമാണ് ഹൃദയപേശികളിലേക്ക് ആവശ്യമുള്ള ഊര്‍ജവും ഓക്സിജനും എത്തിക്കുന്നത്.
എന്നാല്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്നത് കൊളസ്ട്രോള്‍, പ്ലേറ്റ്ലൈറ്റുകള്‍, കൊഴുപ്പ്, കാത്സ്യം എന്നിവ രക്തധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകുടുകയും ക്രമേണ രക്തധമനികളുടെ വ്യാസത്തെ കുറക്കുകയും അതുമൂലം ഹൃദയപേശികളിലേക്ക് ആവശ്യമായ ഊര്‍ജവും ഓക്സിജനും എത്തുന്നത് തടസ്സപ്പെടുന്നു ഇതാണ് ഹൃദയാഘാതത്തിനുള്ള കാരണം.
ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്. പലപ്പോഴും ഇതിന് ഒരു മാസം മുന്‍പ് തന്നെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരും. എന്നാല്‍ ആരും ശ്രദ്ധകൊടുക്കുന്നില്ല എന്നതാണ് ശരി. ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉറപ്പ്.
ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം. നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. താഴെയായി വലതു വശത്തുണ്ടാകുന്ന വേദന സൂക്ഷിക്കണം.
ഹൃദയമിടിപ്പ് വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കണം. മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ ആണ്.
ചുമ ഹൃദയാഘാതത്തിന്റെ ലക്ഷണമല്ലെങ്കിലും നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണം ആകാം. കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാകാം.