ആദ്യരാത്രി ആനന്ദകരമാ‍ക്കണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ !

ശനി, 8 ഒക്‌ടോബര്‍ 2016 (15:05 IST)
വിവാഹ സ്വപ്നങ്ങളോടൊപ്പം തന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരമായ ആദ്യരാത്രി. എന്നാല്‍ എങ്ങിനെയാണ് ആദ്യരാത്രി സുന്ദരമാക്കുകയെന്ന കാര്യം പലര്‍ക്കും അറിയില്ല. ആദ്യരാത്രിയെ കുറിച്ച് പല ആളുകളും പലതരത്തിലുള്ള ഉപദേശങ്ങളും നല്‍കാറുണ്ട്. ആദ്യരാത്രിക്കായി മാനസികവും ശാരീരികവുമായി തയ്യാറെടുക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. ടെന്‍ഷനും പരിഭ്രമവും ഒഴിവാക്കുന്നതും ഉണര്‍വ് നല്‍കുന്നതുമായിട്ടുള്ള ഭക്ഷണങ്ങളായിരിക്കണം ഓരോരുത്തരും കഴിക്കേണ്ടത്.  
 
പ്രകൃതി ദത്ത വയാഗ്ര എന്നാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ അതിലെ സിട്രുലിന്‍ എന്ന മൂലകം രക്തപര്യയനത്തെ സഹായിക്കുകയും മാനസിക ഉല്ലാസം പ്രധാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെ ഉദ്ധാരണ തകരാര്‍ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനുമായി ചെറിയ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നതും വളരെ ഉത്തമമാണ്. കൂടാതെ ആവശ്യമായ അളവില്‍ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം അമിതമാവുകയും ചെയ്യരുത്. 
 
മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് നമുക്ക് ഉണര്‍വും ഉന്മേഷവും നല്‍കും. വാഴപ്പഴവും ബെറി പഴങ്ങളും കഴിക്കുന്നത് വളരെ ഗുണപ്രധമാണ്. അതുപോലെ ഓട്ട്സ് കഴിക്കുന്നത് നല്ലതാണ്. ഇത് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗികശേഷി ഇല്ലായ്മയും പരിഹരിക്കുന്നതിന് സഹായകമാണ്. അമിതമായ അളവില്‍ മാംസം കഴിക്കരുത്. ഇത് ഗ്യാസിന് കാരണമാകും. ചെറിയ അളവില്‍ പോലും ലഹരിയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. റെഡ് മീറ്റ് കഴിക്കുന്നതും നല്ലതല്ല. ഇതുമൂലം ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ദുര്‍ഗന്ധം വരുത്തുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക