അറിയാമോ ? ഇതെല്ലാമാണ് അതിനു പുറകിലുള്ള ആ രഹസ്യങ്ങള്‍ !

ശനി, 4 മാര്‍ച്ച് 2017 (12:30 IST)
മുതിര്‍ന്നവരിലും കുട്ടികളിലും ഒരു പോലെ കാണുന്ന രോഗമാണ് അരിമ്പാറ. എന്നിരുന്നാലും അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല എന്നതാണ് വസ്തുത.  ചെറിയ മുഴകളായി കാണുന്ന ഇവ കൂടുതലായും 
വായ, ചര്‍മ്മം, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് കാണുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസുകള്‍ മൂലം ഉണ്ടാകുന്ന ഇത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമാണ്. അരിമ്പാറകള്‍ പലതരത്തില്‍ കാണാറുണ്ട്.
 
*സാധാരണ അരിമ്പാറ: കാൽമുട്ടുകളില്‍ മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു.
 
* പരന്ന അരിമ്പാറ:  മുഖം, കഴുത്ത്, കൈകൾ, കണങ്കൈ, കാൽമുട്ട് തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും മൃദുലവും ചർമത്തെക്കാൾ നിറം കൂടിയതുമായ അരിമ്പാറകളാണ് ഇവ.
 
*അംഗുലിത അരിമ്പാറ: മുഖത്തും, കൺപോളകൾക്കടുത്തും, ചുണ്ടുകളിലും വിരലുകൾ പോലെ ഉണ്ടാകുന്ന അരിമ്പാറയാണിത്.
 
*ആണി അഥവാ പാദതല അരിമ്പാറ:  ഈ അരിമ്പാറയുടെ മധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും.
 
*മൊസേയ്ക് അരിമ്പാറ :  കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണിയോട്  സാദൃശ്യമുള്ളതാണ് മൊസേയ്ക് അരിമ്പാറ.
 
*ഗുഹ്യ അരിമ്പാറ:  മനുഷ്യന്റെ ഗുഹ്യഭാഗങ്ങളിൽ കാണപ്പെടുന്നവയാണ് ഇവ.
 
 
പരിഹാരങ്ങള്‍
 
 
*വെളുത്തുള്ളി, വിനാഗിരി, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയിൽ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാൻ സഹായിക്കുന്നു.
 
*ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്.
 
*പൈനാപ്പിള്‍ മുറിച്ച് അരിമ്പാറയുള്ള ഭാഗങ്ങളില്‍ വെയ്ക്കുക. ഇത് അരിമ്പാറ മാറ്റാന്‍ സഹായിക്കും.
 
*ആവണക്കെണ്ണ ഉപയോഗിച്ച് ദിവസം രണ്ട് തവണ മസാജ് ചെയ്യുന്നത് ഇത് മാറുന്നതിനുള്ള ഉത്തമ പ്രതിവിധിയാണ്. 
 
 

വെബ്ദുനിയ വായിക്കുക