ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം മുതലായവ ശരീരത്തില്‍ തേക്കാന്‍ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ആയുര്‍വ്വേദ വിധി പ്രകാരം ചില നിര്‍ദ്ദേശങ്ങള്‍
* ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ എണ്ണ തേച്ച് കുളിയ്ക്കുന്നത് നല്ലതാണ്.
* യൗവ്വനം നിലനിര്‍ത്താന്‍ എണ്ണ തേച്ചുള്ള കുളി സഹായിക്കും.
* ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ എണ്ണ തേച്ച് കുളിയ്ക്കാം.