ദിവസവും കാപ്പി കുടിയ്ക്കുന്നുണ്ടോ? സൂക്ഷിക്കുക... ഈ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടായേക്കാം

വ്യാഴം, 26 മെയ് 2016 (15:51 IST)
പഴമക്കാര്‍ പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ട്. പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയുമെന്ന്. നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ പറയും ഇത് ദോഷമാണെന്ന്. എന്നാല്‍ കണ്ണ് തുടിയ്ക്കുന്നതിന് ആരോഗ്യവുമായി നല്ല ബന്ധമാണുള്ളത്. ഡോക്ടര്‍മാരുടെ ഭാഷയില്‍ അത്തരം അവസ്ഥയെ മ്യോകീമിയ എന്നാണ് പറയുന്നത്. എന്തെല്ലാം ആരോഗ്യപരമായ കാരണങ്ങളാലാണ് കണ്ണുകള്‍ തുടിയ്ക്കുന്നതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. അവ എന്തൊക്കെയാണെന്ന് ഒരു എത്തിനോട്ടം.
 
അമിത ക്ഷീണമാണ് കണ്ണ് തുടിയ്ക്കുന്നതിനു പ്രധാനമായ ഒരു കാരണം. കൂടാതെ വളരെയേറെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോളും ഇത്തരത്തില്‍ കണ്ണുകള്‍ തുടിക്കാറുണ്ട്. കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുള്ളത്. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 
അമിതമായി കാപ്പി കുടിയ്ക്കുന്നവരിലും ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായുള്ള കാപ്പികുടി ശീലത്തിന് വിട നല്‍കുക. മദ്യപിക്കുന്നതും ഇത്തരത്തിലൊരു പ്രശ്‌നം കണ്ണിനുണ്ടാക്കുന്നു. മദ്യപിക്കുന്ന ആളുകളില്‍ മദ്യപിക്കാത്ത സമയത്താണ് കണ്ണിന് തുടിപ്പുണ്ടാകുക. വിവിധ തരത്തിലുള്ള അലര്‍ജികള്‍ മൂലവും കണ്ണിന് ഇടയ്ക്കിടയ്ക്കുള്ള തുടിപ്പ് വരാറുണ്ട്. കണ്ണിന്റെ വരള്‍ച്ചയില്‍ നിന്നും രക്ഷപ്പെടാനായി ശരീരം പ്രതികരിക്കുന്ന മാര്‍ഗ്ഗമാണ് ഈ തുടിപ്പെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക