ഈ ലക്ഷണങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ കാര്യം ഗുരുതരമാണ് !
വെള്ളി, 28 ഒക്‌ടോബര്‍ 2016 (17:14 IST)
നമ്മുടെ ശരീരത്തിലെ ചില ലക്ഷണങ്ങള്‍ ചില മുന്നറിയിപ്പുകളാണ് നല്‍കുന്നത്. അതായത് നമ്മുടെ ആരോഗ്യം നഷ്ടപ്പെടുകയാണ് എന്നതിന്റെ ചില മുന്നറിയിപ്പുകള്‍. ഒരു കാരണവശാലും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കരുത്. എന്തെല്ലാമാണ് അവഗണിക്കാന്‍ പാടില്ലാത്ത അത്തരം ലക്ഷണങ്ങളെന്ന് നോക്കാം.
മധുരത്തോട് ആര്‍ത്തി തോന്നുന്നത് സൂക്ഷിക്കേണ്ട ഒന്നാണ്. നമ്മുടെ നാഡീ വ്യവസ്ഥയില്‍ കാര്യമായ തകരാറുണ്ടെന്നതിന്റെ സൂചനയാണ് അത്. അതുപോലെ ഉപ്പുള്ള ഭക്ഷണത്തോടുള്ള ആര്‍ത്തി മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നതിന്റെ ലക്ഷണമാണ്.
അമിതമായ മുടികൊഴിച്ചില്‍ ഉണ്ടാകുന്നതും നഖങ്ങള്‍ പൊട്ടുന്നതും വിറ്റാമിന്‍ ബി, കാത്സ്യം എന്നിവയുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് കുറയുന്നത് ശരീരത്തെ വലിയ അപകടകരമായ അവസ്ഥയിലേയ്ക്ക് നയിക്കും. ധാരളം പുളിപ്പ് അടങ്ങിയ ഭക്ഷണത്തോട് ആര്‍ത്തി തോന്നുന്നതും ഗൗരവമായി കാണേണ്ട ഒന്നാണ്.
ശരീരത്തിലെ വിറ്റാമിന്‍ സിയുടെ കുറവുമൂലമാണ് മോണയില്‍ നിന്നു രക്തം വരുന്നത്. ഇതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കടല്‍ വിഭവങ്ങളോടുള്ള അമിത താല്പര്യം ശരീരത്തിലെ അയൊഡിന്റെ കുറവിനെ സൂചിപ്പിക്കുന്നു. കൈ കാല്‍ കടച്ചിലും ഉറക്കമില്ലായ്മയും പൊട്ടാസ്യം മഗ്നീഷ്യം എന്നിവയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.