സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയലിന് വമ്പന്‍ ജയം; ബാഴ്‌സയ്‌ക്ക് സമനില

തിങ്കള്‍, 30 ജനുവരി 2017 (12:20 IST)
സ്‌പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ റയല്‍ മാ‍ഡ്രിഡിനു തകര്‍പ്പന്‍ ജയം. റയല്‍ സോദിദാദിനെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാ‍ഡ്രിഡ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കൊവാകിച്ച്, അല്‍വാരോ മൊറാട്ട എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. 
 
അതേസമയം, മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. ഈ ജയത്തോടെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ബാഴ്‌സലോണ, സെവിയ ടീമുകളേക്കാള്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടാനും റയലിനു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക