കലാശപ്പോരാട്ടത്തില്‍ ഫിക്രു ഉണ്ടാവില്ല
കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കലാശപ്പോരാട്ടത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്‌ട്രൈക്കര്‍ ഫിക്രു ടഫേര ഉണ്ടാവില്ല. കടുത്ത പേശിവലിവിനെത്തുടര്‍ന്നാണ് ഫിക്രു കളിയില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. പേശി വലിവിനുള്ള ചികിത്സകള്‍ക്കായി ഫിക്രു ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഫിക്രുവിന് കളിക്കാനാവാത്തത് കോല്‍കത്തയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഫിക്രു. എലാനോ ബ്ലൂമറാണ് ഒന്നാം സ്ഥാനത്ത്. സൂപ്പര്‍ ലീഗിലെ ആദ്യ ഗോളും ഫിക്രുവിന്റെ സംഭാവനയായിരുന്നു.