റയൽ മാഡ്രിഡിന് വൻ തിരിച്ചടി: സൂപ്പർതാരത്തിന് സീസൺ നഷ്ടമാവും

അഭിറാം മനോഹർ

ചൊവ്വ, 25 ഫെബ്രുവരി 2020 (10:25 IST)
സ്പാനിഷ് ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം ആവേശകരമായിരിക്കേ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് തിരിച്ചടി. ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് സീസണില്‍ കളിക്കാനാവില്ലെന്നതാണ് റയൽ മാഡ്രിഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബെല്‍ജിയം ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിനെസ് ആണ്  ഹസാർഡിന്റെ പരിക്കിനെ പറ്റിയുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. മൂന്ന് മാസമെങ്കിലും ഹസാർഡിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
 
ലാ ലിഗയില്‍ കഴിഞ്ഞ ശനിയാഴ്ച ലെവാന്റയ്‌ക്കെതിരായ മത്സരത്തിനിടെയാണ് റയൽ മാഡ്രിഡിന്റെ പ്രധാനതാരമായ ഹസാർഡിന് പരിക്കേറ്റത്.പരിക്ക് കാരണം നവംബറിന് ശേഷം വിശ്രമത്തിലായിരുന്ന ഹസാര്‍ഡ്, ഈ മാസം 16നായിരുന്നു കളിക്കളത്തിലേക്ക് തിരിച്ചുവന്നത്. ചെൽസിയിൽ നിന്നും റയൽ മാഡ്രിദിലെത്തിയ ഹസാർഡിന് ഇതുവരെ 15 കളികൾ മാത്രമാണ് റയല് ജേഴ്സിയിൽ മത്സരിക്കാനായത്. 25 മത്സരങ്ങളില്‍ 53 പോയിന്റുകളോടെ സ്പാനിഷ് ലീഗിൽ നിലവിൽ രണ്ടാമതാണ് റയൽ മാഡ്രിഡ് 25 മത്സരങ്ങളിൽ 55 പോയിന്റുള്ള ബാഴ്സലോണയാണ് പട്ടികയിൽ ഒന്നാമതുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍