വിജയ് ബാബുവും സാന്ദ്രയും ഒന്നിച്ച ഫ്രൈഡേ ഫിലിം ഹൗസ്
2012 ലാണ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്ത 'ഫ്രൈഡേ' ആണ് ആദ്യ സിനിമ. വിജയ് ബാബുവും സാന്ദ്ര തോമസും ഒന്നിച്ചുള്ള നിര്‍മാണ കമ്പനിയായിരുന്നു ഇത്. ഫിലിപ്‌സ് ആന്റ് ദി മങ്കിപ്പെന്‍, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകള്‍ ഇരുവരും ഒന്നിച്ച് നിര്‍മിച്ചു.
ഫ്രൈഡേ ഫിലിംസില്‍ യാതൊരു അവകാശവും ഇല്ലെന്ന് വിജയ് ബാബു
ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ റിലീസ് ചെയ്ത സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കമ്പനിയുടെ പേരിലാണെന്നും വ്യക്തികള്‍ക്ക് അല്ല നിര്‍മാണ കമ്പനിക്കാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്നും വിജയ് ബാബു പറയുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവര്‍ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചു, 2016 ല്‍ അവര്‍ അവരുടെ വിഹിതമോ അതില്‍ കൂടുതലോ എടുത്ത ശേഷം നിയമപരമായി രാജിവച്ചു. പത്ത് വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറയുന്നു.