ഒരു സൂപ്പര്‍സ്റ്റാറിന്റെ മനോവ്യഥകളുമായി ഉത്തമവില്ലന്‍ - ട്രെയിലര്‍

തിങ്കള്‍, 2 മാര്‍ച്ച് 2015 (19:11 IST)
ഉലക നായകന്‍ കമല്‍ ഹാസന്റെ  ‘ഉത്തമ വില്ല’ന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ , ജയറാം, ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വതി നായര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു തിരുപ്പതി ബ്രദേര്‍സും രാജ് കമല്‍ ഫിലിം ഇന്റര്‍ നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഉത്തമ വില്ലന്റെ’ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്  കമല്‍ ഹാസനാണ്. ചിത്രത്തില്‍ അന്തരിച്ച പ്രശസ്ത സംവിധായന്‍ കെ. ബാലചന്ദര്‍ ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ഘിബ്രാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ രണ്ടിന് തിയറ്ററുകളിലെത്തും.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക