സച്ചിനും കോഹ്ലിയുമല്ല, അയാള്‍ മാത്രമാണ് തനിക്ക് പ്രിയപ്പെട്ടത്; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

വ്യാഴം, 27 ഏപ്രില്‍ 2017 (16:00 IST)
ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനോടും ഇഷ്ടതാരം ആരാണെന്ന് ചോദിച്ചാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഉത്തരമായിരിക്കും ആദ്യമെത്തുക. ഒരു ന്യൂജെന്‍ ആരാധകനാണെങ്കില്‍ അത് വിരാട് കോഹ്ലി എന്ന പേരിലേക്കും മാറിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബോളിവുഡിലെ 'ചൂടന്‍' താരമായ സണ്ണി ലിയോണ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. 
 
ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് തന്റെ ഇഷ്ട ക്രിക്കറ്റ് താരമാരാണെന്ന് സണ്ണി വെളിപ്പെടുത്തിയത്.  എംഎസ് ധോണിയാണ് തന്റെ ഇഷ്ട ക്രിക്കറ്ററെന്ന മറുപടിയാണ് ഒരു ആരാധകന്റെ ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് ടീം ഇന്ത്യ തന്നെയാണെന്നും സണ്ണി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക