സുചിത്രയുടെ അടുത്ത പണി നയൻതാരയ്ക്ക്; സുചിലീക്ക്'സിൽ നയൻസിന്റെ ലീലകേളികൾ!

തിങ്കള്‍, 6 മാര്‍ച്ച് 2017 (09:42 IST)
തമിഴ് താരങ്ങളുടെ ഭാവി ഇപ്പോൾ ആരുടെ കയ്യിൽ ആണെന്ന് ചോ‌ദിച്ചാൽ ഒരുത്തരമേ ഉള്ളു. ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തിക്കിന്റെ കയ്യിൽ. സുചിത്രയുടെ ട്വിറ്ററിൽ നിന്നും തമിഴ് സിനിമാക്കാരുടെ ലീലകേളികൾ ചിത്രങ്ങളുടെ രൂപത്തിലും വീഡിയോകളുടെ രൂപത്തിലും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്.
 
ഇപ്പോള്‍ സുചിത്രയുടെ ശക്തമായ ഭീഷണി നയന്‍താരയ്ക്ക് നേരെയാണ്. നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്രയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടില്ല. ഇതിനു വിശദീകര‌ണവും താരം നൽകുന്നുണ്ട്.
 
ചിലര്‍ പറയുന്ന മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത് എന്ന്. എന്നാല്‍ അവര്‍ എന്റെ ജീവിതം നശിപ്പിച്ചു. അവർക്ക് പണി ഞാൻ കൊടുക്കുമെന്നാണ് താരം പറയുന്നത്. തൃഷ, നയന്‍താര, അമല പോള്‍, ഹന്‍സിക എന്നീ നായികമാരുടെ വീഡിയോകള്‍ 12 മണിക്ക് മുന്‍പ് റിലീസ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും തന്റെ അക്കൗണ്ട് ഹാക്ക് ആയതിനാൽ അതിന് പറ്റിയില്ലെന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക