‘ദിലീപ്-മഞ്ജു വിഷയത്തില്‍ അവള്‍ മഞ്ജുവിനൊപ്പം നിന്നു, അതോടെ അവളുടെ വീഴ്ചയും തുടങ്ങി’

ബുധന്‍, 1 ഓഗസ്റ്റ് 2018 (10:11 IST)
ദിലീപ് - മഞ്ജു വാര്യർ വിഷയത്തിൽ ഇടപെടുകയും അതിൽ മഞ്ജുവിനൊപ്പം നിൽക്കുകയും ചെയ്തതോടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ കരിയറിൽ വലിയ ഡ്രോപ്പ് ഉണ്ടാകുന്നതെന്ന് നടി ശില്പ ബാല. മാതൃഭൂമി സ്റ്റാര്‍ സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ്പ മനസ്സു തുറന്നത്.  
 
ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റകൂട്ടികാരിൽ ഒരാളാണ് ശിൽ‌പ. ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അമ്മയിൽ നിന്ന് രാജിവച്ചതെന്ന് നടി പറയുന്നു. അവൾക്ക് അർഹതപ്പെട്ട പരിഗണന അമ്മ നൽകിയില്ല, അതാണ് രാജിക്ക് കാരണം. 
 
ദിലീപ് - മഞ്ജു വിഷയവുമായി ബന്ധപ്പെട്ട് അവൾക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. സിനിമകളിൽ നിന്നും വിലക്കായി. അതിൽ നിന്നും കരകയറി വരുന്നതിനിടയിലാണ് ഇങ്ങനെയൊരു അപകടം. ആദ്യം ആരാണ് ചെയ്തതെന്ന് അറിയില്ലായിരുന്നു. പിന്നെ പല ഊഹാപോഹങ്ങായി. ഇപ്പോൾ പൊലീസിനൊപ്പം നിൽക്കുക എന്നതാണ് തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍