നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനം; ബോളിവുഡ് സുന്ദരി ക്ഷമ ചോദിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച ബോളിവുഡ് സുന്ദരി നേഹ ധൂപിയ ക്ഷമാപണം നടത്തി. മുംബൈയിലെ മഴക്കാല ഗതാഗതം തടസപ്പെടുന്നതിലാണ് മോഡിയെ ട്വീറ്ററില്‍ വിമര്‍ശിച്ച് നേഹ രംഗത്തെത്തിയത്.സെൽഫി, രാജ്യാന്തര യോഗാദിനം തുടങ്ങിയ പരിപാടികളെപ്പറ്റിയും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
ട്വിറ്ററില്‍ നേഹയുടെ വിമര്‍ശനം പ്രത്യക്ഷപ്പെട്ടത് മുതല്‍ നടിക്കെതിരെ മോഡി ആരാധകര്‍ വന്‍ വിമര്‍ശനമാണ് കൂട്ടത്തോടെ നടത്തിയിരുന്നു. എന്നാല്‍ ആരെയും വ്യക്തിപരമായി അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശ്യമില്ലായിരുന്നെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന്‍ തോന്നിയപ്പോളാണ് ട്വീറ്റ് ചെയ്തതെന്നും നടി വിശദീകരിക്കുന്നു.