ഇന്നലെ കാസർഗോഡ് നഗരത്തിൽ കണ്ട കാഴ്ച വേറിട്ടതായിരുന്നു. ആർട്ടിസ്റ്റ് ബേബിയെന്ന് നമ്മൾ വിളിക്കുന്ന അലൻസിയറുടെ ഒരു ചെറിയ നാടകം. സംവിധായകൻ കമലിന് പിന്തുണയുമായി നടത്തിയ ഒറ്റയാൾ പോരാട്ടം. സംഭവമെന്തായാലും ചർച്ചയായിരിക്കുകയാണ്. അലൻസിയറുടെ തീരുമാനത്തെ അഭിനന്ദിച്ച് ആഷിഖ് അബു, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു.
ഇതിനിടയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയും അലൻസിയറെ അഭിനന്ദിച്ചത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ അലൻസിയർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ''വാട്സ് ആപ്പിൽ മമ്മൂക്കയ്ക്ക് വാർത്ത ഞാൻ അയച്ചു കൊടുത്തിരുന്നു. അദ്ദേഹം അതിനെ അഭിനന്ദിച്ചു കയ്യടികളോടെ. ലാൽ ജോസ് രാവിലെ വിളിച്ചിരുന്നു, എനിക്കു പരിചയമില്ല, സൗഹാര്‍ദമില്ല നന്നായി എന്നു പറഞ്ഞു. അനൂപ് മേനോൻ പറഞ്ഞത്, ഓര്‍മപ്പെടുത്തൽ നന്നായി, മതിലുകൾ കെട്ടപ്പൊക്കുന്ന കാലത്ത് അത് പൊളിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനം എന്നു പറഞ്ഞു''.
മ്മൂട്ടിയും മോഹൻലാലുമൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറഞ്ഞാൽ ശരിയാകുമോ? ഏതെങ്കിലും ഒരു കലാകാരനെ നാടുകടത്താൻ മറ്റൊരു കലാകാരൻ സമ്മതിക്കും എന്നു ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ. എല്ലാ വിഷയത്തിലും എല്ലാവർക്കും പ്രതികരിക്കാനാകില്ല. എനിക്കു കഴിഞ്ഞു. ഞാൻ ചെയ്തു അത്രയേയുള്ളൂ. ഇതാണ് അലൻസിയറിന് പറയാനുള്ളത്.