വെറുതെ മുണ്ടും ചുറ്റി വന്നാലും മോഹന്‍ലാലിന് പിന്നാലെ ലക്ഷങ്ങള്‍ വരും; മേജര്‍ രവി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 ഓഗസ്റ്റ് 2024 (17:54 IST)
വെറുതെ മുണ്ടും ചുറ്റി വന്നാലും മോഹന്‍ലാലിന് പിന്നാലെ ലക്ഷങ്ങള്‍ വരുമെന്ന് സംവിധായകന്‍ മേജര്‍ രവി. യൂണിഫോമില്‍ ദുരന്ത സ്ഥലത്ത് പോയതിന് മോഹല്‍ ലാലിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മേജര്‍ രവി. ഈ യൂണിഫോം ഞങ്ങള്‍ക്ക് അവകാശപ്പെട്ടിട്ടുള്ളതാണ് . അത് വേണ്ട സ്ഥലത്ത് ഉപയോഗിക്കാനുള്ള അധികാരം ഞങ്ങള്‍ക്കുണ്ട്. മോഹന്‍ലാലിന് അവിടെ വന്ന് ഷോ ഓഫ് ചെയ്യേണ്ട കാര്യമില്ല. വെറുതെ മുണ്ടും ചുറ്റി വന്നാലും പിന്നാലെ ലക്ഷങ്ങള്‍ വരും. പിന്നെ ലാലിന് ഇവിടെ യൂണിഫോമിടേണ്ട ഒരു ആവശ്യവുമില്ല. ലാല്‍ എന്തിനാണ് അവിടെ പോകുന്നത്. അദ്ദേഹത്തിന്റെ ബറ്റാലിയനാണ് 122. സിഇഒ ലെവലിലുള്ള ഞങ്ങള്‍ പട്ടാളക്കാരെ 'മൈ ബോയ്‌സ്' എന്നാണ് വിളിക്കാറ്. 
 
അവിടെ ലാല്‍ പോയിരിക്കുന്നത് തന്റെ കുട്ടികളെ കാണാന്‍ വേണ്ടിയാണ്. കയ്യും കാലും ഒടിഞ്ഞിട്ടാണെങ്കിലും അവര്‍ അവിടെ നില്‍ക്കും. വിരമിച്ച സൈനികന് യൂണിഫോം ധരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുപാടുണ്ടെന്ന് മേജര്‍ രവി പറഞ്ഞു. പ്രതികരിച്ചു. ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നടക്കുമ്പോള്‍ സേവനം നടത്തുന്ന പട്ടാളക്കാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും മേജര്‍ രവി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍