പൂജാരിയുമായുള്ള പ്രണയം തകര്‍ന്നത് എങ്ങനെയാണെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഒരിക്കല്‍ ഞാന്‍ നടന്നുവരുമ്പോള്‍ കാമുകന്‍ സൈക്കിള്‍ തള്ളികൊണ്ട് പോകുന്നു. ഞാന്‍ പുറകില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഒന്ന് തിരിഞ്ഞ് നോക്കി സൈക്കിളും എടുത്ത് പോയി. പിന്നാലെ ഓടി വിളിച്ചുവെങ്കിലും സൈക്കിള്‍ നിര്‍ത്താതെ അവരങ്ങ് പോയി. അതെനിക്ക് വലിയ അപമാനം ആയി. അതോടെ ഇനി ഈ ബന്ധം വേണ്ട എന്ന് ഞാന്‍ ഉറപ്പിച്ചു.
എന്നാല്‍, പിന്നീടാണ് എന്തുകൊണ്ട് അന്ന് അദ്ദേഹം മൈന്‍ഡ് ചെയ്തില്ലെന്നതിന്റെ കാരണം മനസ്സിലായതെന്ന് ലക്ഷ്മി പറയുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ സൈക്കിളില്‍ ഉണ്ടായിരുന്നത് സ്വന്തം ചേട്ടന്‍ ആയിരുന്നെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ബ്രാഹ്മണനായ അദ്ദേഹം ഒരു മുസ്ലീം കുട്ടിയെ പ്രണയിക്കുന്ന കാര്യം കുടുംബത്തില്‍ പറഞ്ഞിട്ടില്ല, അതുകൊണ്ടാണ് അന്ന് കേള്‍ക്കാത്ത ഭാവത്തില്‍ പോയത് എന്ന്. പക്ഷെ അതൊന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. പ്രണയം വേണ്ട എന്ന് താന്‍ അറത്തുമുറിച്ചു പറഞ്ഞെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.