Kavya Madhavan: ബ്ലാക്ക് ഷര്‍ട്ടും ബ്ലൂ ഡെനിമും ധരിച്ച് കിടിലന്‍ ലുക്കില്‍ കാവ്യ; സിനിമയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ശനി, 3 സെപ്‌റ്റംബര്‍ 2022 (09:52 IST)
Kavya Madhavan: സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യ മാധവന്റെ പുത്തന്‍ ലുക്ക്. ചെന്നൈയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ സലൂണ്‍ ബ്രാന്‍ഡിന്റെ ചെന്നൈ ഔട്ലെറ്റില്‍ നില്‍ക്കുന്ന കാവ്യയാണ് ചിത്രത്തില്‍. ബ്ലാക്ക് ഷര്‍ട്ടും ബ്ലൂ ഡെനിമും ധരിച്ച കാവ്യയെ കൂള്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ കാണുന്നത്. തടി കുറച്ച് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. 
 
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് കാവ്യയെന്നാണ് റിപ്പോര്‍ട്ട്. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യ ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. 
 
ദിലീപ് - കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. കുടുംബസമേതമുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍