സൂര്യയോടൊപ്പം അഭിനയിക്കാൻ തയ്യാറാണെന്ന് ജ്യോതിക!

ശനി, 5 നവം‌ബര്‍ 2016 (16:38 IST)
നീണ്ട ഒൻപത് വർഷത്തിനുശേഷം 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ജ്യോതിക നടത്തിയത്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നായികമാർക്ക് അതേ താരപ്രഭയോടു കൂടി തിരികെ വരാൻ സാധിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ അത് വിരളം. അക്കൂട്ടത്തിൽപെട്ടയാളാണ് ജ്യോതിക. 
 
തിരിച്ച് വരവ് നടത്തിയപ്പോൾ ആരാധകരുടെ ചോദ്യം 'എന്നാണ സൂര്യയുമൊത്ത് അഭിനയിക്കുന്നത് ' എന്നായിരുന്നു. എന്നാൽ അപ്പോഴൊന്നും താരം ഒരു മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ, കാത്തിരുപ്പുകൾക്ക് വിരാമമിട്ട് സൂര്യയും ജ്യോതികയും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. നല്ലൊരു കഥാപാത്രം ഉണ്ടായാൽ സൂര്യക്കൊപ്പം അഭിനയിക്കാൻ തയ്യാറാണെന്ന് ജ്യോതിക വ്യക്തമാക്കിയതായാണ് റിപ്പോർട്ടു‌കൾ.
 
തീര്‍ത്തും സ്റ്റൈലിഷ് ലുക്കില്‍ പുതിയൊരു മാസ് ചിത്രമായ മഗലിയാര്‍ മട്ടും എന്നതാണ് ജ്യോതിക ചെയ്തുകൊണ്ടിരിക്കുന്ന പുതിയ ചിത്രം.  ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്യോക്യുമെന്ററി ഫിലിം മേക്കറായാണ് ജോ അഭിനയിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യ എത്തുന്നതായും വാര്‍ത്തയുണ്ട്.

വെബ്ദുനിയ വായിക്കുക