ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
മമ്മൂക്കയെ പോലൊരു നടനെ മലയാളത്തിന് ആവശ്യമുണ്ട്. മമ്മൂട്ടിയുടെ കരിയറിൽ പലരും പല കഥകളുമായി വരും. അദ്ദേഹത്തിന്റെ വലിയ മനസ്സ് അവർക്കൊക്കെ ഡേറ്റ് കൊടുക്കുകയും ചെയ്യും. അങ്കിൾ തുടങ്ങുന്നതിന് മുന്നേ തന്നെ ഞാൻ മമ്മൂട്ടിയോട് കാര്യം പറഞ്ഞിരുന്നു. തിരക്കഥ കൊടുത്തിട്ട് ഞാൻ എഴുതിവെച്ച കഥ ഇതാണ്. 300 പേജ്. ഇത് വായിച്ച് നോക്കിയിട്ട് അഭിനയിച്ചാൽ മതി. ഇനി തിരുത്തണംന്ന് പറഞ്ഞ് എന്റടുത്ത് വരണ്ട, നടക്കൂല. അങ്കിൾ എന്നുള്ള പേരൊന്ന് മാറ്റിയാലോന്ന് മമ്മൂക്ക ചോദിച്ചു. അതൊന്നും പറ്റത്തില്ലെന്നായിരുന്നു മറുപടി.
നല്ല സിനിമയുടെ കൂടെ നിൽക്കുന്ന മനുഷ്യനെന്ന നിലക്ക്, ഒരു ഇൻഡസ്ട്രിയെ താങ്ങി നിർത്തുന്ന മനുഷ്യനെന്ന നിലക്ക്, ഒരുപാട് വ്യക്തികൾക്ക് ജീവിക്കാൻ അവസരം കൊടുക്കുന്ന മനുഷ്യനെന്ന നിലയ്ക്ക് ‘I Do Respect Mammootty'.
ഇനി ശക്തമായ കഥാപാത്രങ്ങൾ മമ്മൂട്ടിക്കായി മലയാള സിനിമയിൽ കാത്തു നിൽക്കുന്നുണ്ട്. അടുത്ത സിനിമ എഴുതാൻ പോകുമ്പോൾ എനിക്ക് മമ്മൂട്ടിയുടെ മുഖമാണ് മനസ്സിൽ വരുന്നത്. അതാണ് വലിയൊരു പ്രശ്നം എന്നും ജോയ് മാത്യു പറഞ്ഞു. ഇതോടെ ജോയ് മാത്യുവിന്റെ അടുത്ത സിനിമയിലും മമ്മൂട്ടി തന്നെയാണോ നായകൻ എന്നൊരു ചോദ്യവും ആരാധകർ ചോദിച്ചു കഴിഞ്ഞു. അതെന്തായാലും കാത്തിരുന്ന് കാണാം.