ദുൽഖറിന്റെ ജീവിത ലക്ഷ്യങ്ങൾ കേട്ട് ഞെട്ടി! മമ്മൂട്ടി അഭിനയം നിർത്തും?

ശനി, 25 മാര്‍ച്ച് 2017 (12:15 IST)
താര പുത്രന്മാരിൽ മുൻനിരയിൽ നിൽക്കുന്നത് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ആണ്. വളരെ ചെറിയ സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ ഡി ക്യുവിന്റെ ജീവിതലക്ഷ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രോളർ‌മാരാണ് ദുൽഖറിന്റെ ജീവിതലക്ഷ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
 
മൂന്ന് ആഗ്രഹങ്ങ‌ളാണ് ദുൽഖറിനുള്ളത്. ഒന്ന്, ലോകം അറിയപ്പെടുന്ന നായക നടന്‍ ആകണം. രണ്ട്, അതിസുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം. മൂന്ന്, അച്ഛനെ പണിക്കൊന്നും വിടാതെ വീട്ടിലിരുത്തണം. ഏതായാലും കട്ടപ്പനയിലെ ഋത്വിക് റോഷനിലെ സീൻ ഉപയോഗിച്ച് ദുൽഖറിനെ ട്രോ‌ളിയ ഈ ട്രോൾ നിമിഷനേരത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്.
 
ദുൽഖരിന്റെ മൂന്ന് ലക്ഷ്യത്തിൽ ആദ്യത്തെ രണ്ടും നേടിക്കഴിഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്. മൂന്നാമത്തെ ലക്ഷ്യത്തിൽ ട്രോളര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മുട്ടിയെ തന്നെയാണ്. ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെടുകയും മമ്മുട്ടി ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്ന സമയത്തേ പലരും ഒളിഞ്ഞും തെളിഞ്ഞും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 
 
സിനിമാ നടനാകാന്‍ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം. സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ട്രോളര്‍മാര്‍ കൊണ്ടാടുകയാണ്.  

വെബ്ദുനിയ വായിക്കുക