അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ഇതുവരെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് ഈ പ്രൊജക്ട് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ജീത്തു ജോസഫ് റാമിനെ കുറിച്ച് പറഞ്ഞത്. റാമിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. റാമിന്റെ കാര്യത്തില്‍ തനിക്ക് വലിയ സങ്കടമുണ്ടെന്നാണ് ജീത്തു ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയുടെ അനിശ്ചിതത്വത്തില്‍ തനിക്ക് മാത്രമല്ല മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സങ്കടമുണ്ടെന്നും ജീത്തു പറയുന്നു. റാമിനു വേണ്ടി കാത്തിരിക്കുകയാണ്. അതിനൊരു ശാപമോക്ഷം കിട്ടണമെന്നും ജീത്തു പറയുന്നു.