വീണ്ടും ബിജിബാല്‍- റഫീഖ് അഹമ്മദ് മാജിക്; പത്തേമാരിയിലെ ആദ്യഗാനം കാണാം...
ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പത്തേമാരിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പടിയിറങ്ങുന്നു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍. ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വഹിക്കുക.