അനുവാദമില്ലാതെ ചേരൻ എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു: ആരോപണവുമായി നടി, മാപ്പ് പറഞ്ഞ് താരം

ശനി, 27 ജൂലൈ 2019 (12:13 IST)
നടനും സംവിധായകനുമായ ചേരനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി നടി മീര മിഥുൻ. ബിഗ് ബോസിനകത്ത് വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. 
 
അനുവാദമിവല്ലാതെ ചേരൻ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചുവെന്ന് മീര പറഞ്ഞു. എന്നാൽ, മീരയെ പിന്തുണച്ച് ആരും രംഗത്ത് വന്നില്ല. അതേസമയം ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വന്നു. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും അവർ പറഞ്ഞു.
 
ചേരന് സ്ത്രകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാം- ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു. സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്യോശത്തോടെയായിരുന്നില്ല അതെന്നും ചേരൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍