പ്രതികരിക്കാനുള്ള മനസുണ്ടായാല്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കൂ; ഭാഗ്യലക്ഷ്മി പറയുന്നു

ശനി, 4 നവം‌ബര്‍ 2017 (10:25 IST)
പ്രതികരിക്കാനുള്ള മനസുണ്ടെങ്കില്‍ മാത്രമേ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങള്‍ നിലയ്ക്കൂ എന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. പല ആളുകളുടേയും മോശം പെരുമാറ്റങ്ങള്‍ക്ക് നേരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് പല തുറിച്ചുനോട്ടങ്ങള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കുമെല്ലാം മയം വന്നതെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.  
 
വായനയിലൂടെയായിരുന്നു താന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. നാനൂറിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കാനും 250ലേറെ താരങ്ങള്‍ക്ക് ശബ്ദം നല്‍കാനും തനിക്ക് സാധിച്ചെന്നും അവര്‍ വ്യക്തമാക്കി. അക്ഷരശുദ്ധിയിലേക്കു തന്നെ കൈപിടിച്ചുയര്‍ത്തിയതും വേണ്ട പ്രോല്‍സാഹനം തന്നതും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി
 
നാലാം വയസ്സില്‍ താന്‍ അനുഭവിച്ച അനാഥത്വവും ബാലമന്ദിരത്തിലെ ജീവിതവും കഷ്ടപ്പാടുകളുമെല്ലാം അവര്‍ വിശദീകരിച്ചു. നാല്‍പതാം വയസ്സിലുണ്ടായ പ്രണയവും അതു മനസ്സിലുണ്ടാക്കിയ മാറ്റങ്ങളുമെല്ലാം വളരെ വലുതാണ്. മുടി അഴിച്ചിട്ടു നടന്നാല്‍ ഒരു സ്ത്രീ കൂടുതല്‍ സുന്ദരിയാകുമെന്ന കാര്യം മനസ്സിലായത് ആ പ്രണയത്തില്‍ നിന്നാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍