ദിലീപിന്റെ നായികയായ ഈ താരത്തെ മനസ്സിലായോ? പ്രമുഖ സംവിധായകന്റേയും നടിയുടേയും മകള്‍, വിവാഹശേഷം അഭിനയജീവിതത്തിനു ബ്രേക്ക്
ശനി, 19 ഫെബ്രുവരി 2022 (11:02 IST)
2002 ല്‍ റിലീസ് ചെയ്ത സിനിമയാണ് കുബേരന്‍. ദിലീപാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹാസ്യ സിനിമയായ കുബേരനില്‍ രണ്ട് നായികമാര്‍ ഉണ്ടായിരുന്നു. സംയുക്ത വര്‍മ്മയും ഉമാ ശങ്കരിയും. സുന്ദര്‍ ദാസാണ് കുബേരന്‍ സംവിധാനം ചെയ്തത്.
പ്രമുഖ കന്നഡ സംവിധായകന്‍ ഡി.രാജേന്ദ്ര ബാബുവിന്റേയും പ്രശസ്ത നടി സുമിത്രയുടേയും മകളാണ് ഉമാ ശങ്കരി. ഉമയുടെ സഹോദരി നക്ഷത്രയും സിനിമയില്‍ സജീവമാണ്.
തമിഴ് സിനിമകളിലൂടെയാണ് ഉമ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചു. കുബേരന്‍, വസന്തമാളിക, സഫലം, ഈ സ്‌നേഹതീരത്ത് എന്നിവയാണ് ഉമയുടെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
2006 ല്‍ ബെംഗളൂരിലുള്ള സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ എച്ച്.ദുഷ്യന്തിനെ ഉമ വിവാഹം കഴിച്ചു. വിവാഹശേഷം താരം സിനിമാ രംഗത്ത് സജീവമല്ല. വിവാഹശേഷം താരം ടെലിവിഷന്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.