കല്‍പ്പനയുടെയും ഉര്‍വശിയുടെയും അനിയന്‍, ബി ഗ്രേഡ് ചിത്രത്തില്‍ സില്‍ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചു, 17-ാം വയസ്സില്‍ ആത്മഹത്യ; നടന്‍ നന്ദുവിന്റെ ജീവിതം ഇങ്ങനെ
മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍. മൂവരും സഹോദരിമാരാണ്. ഇവരുടെ കുടുംബത്തില്‍ നിന്ന് ഒരു അഭിനേതാവ് കൂടി മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂവരുടേയും ഇളയ സഹോദരന്‍ നന്ദുവാണ് അത്. പ്രിന്‍സ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് നന്ദു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
നന്ദു മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. സില്‍ക് സ്മിത നായികയായ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത് നന്ദുവാണ്. മലയാള സിനിമയില്‍ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 17-ാം വയസ്സില്‍ നന്ദു ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നാണ് നന്ദുവിന്റെ സഹോദരി ഉര്‍വശി പറയുന്നത്.