മെസിക്ക് കഴിഞ്ഞില്ല, റോണോ നാലാം സ്ഥാനത്ത്- ഒന്നാം സ്ഥാനം സ്വന്തമാക്കി സൂപ്പർതാരം !

വ്യാഴം, 26 ജൂലൈ 2018 (09:58 IST)
റഷ്യൻ ലോകകപ്പ് നിരവധി അത്ഭുതങ്ങളും വിസ്മയങ്ങളും കാഴ്ചവെച്ച ലോകകപ്പായിരുന്നു. സൂപ്പർതാരങ്ങളും സൂപ്പർടീമുകളും തുടക്കത്തിലേ തന്നെ പുറത്തായ ലോകകപ്പ്. ടൂർണമെന്റിലെ 64 മത്സരങ്ങളിൽ നിന്ന് 169 ​ഗോളുകളാണ് പിറന്നത്. 
 
ഇപ്പോൾ ഫിഫ നടത്തിയ തിരഞ്ഞെടുപ്പിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്ത് ഫ്രഞ്ച് താരം പവാർഡിന്റെ ​ഗോളാണ്. പ്രീക്വാട്ടറില്‍ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ ഫ്രഞ്ച് ഡിഫന്റർ സ്വന്തമാക്കിയ തകർപ്പൻ ഗോളാണ് ആരാധകർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്.
 
ജപ്പാനെതിരെ കൊളംബിയന്‍ താരം ജുവാന്‍ ക്വന്റേരോ ഫ്രീകിക്കിലൂടെ സ്വന്തമാക്കിയ ഗോളാണ് രണ്ടാമതുള്ളത്. അര്‍ജന്റീനയ്‌ക്കെതിരെ ക്രൊയേഷ്യന്‍ നായകന്‍ ലൂകാ മോഡ്രിച്ച് ലോങ് റേഞ്ചറിലൂടെ സ്വന്തമാക്കിയ ഗോളാണ് മൂന്നാം സ്ഥാനത്ത്. സ്പെയിനെതിരെ റൊണാൾഡോ നേടിയ അത്യു​ഗ്രൻ ഫ്രീകിക്ക് നാലാം സ്ഥാനത്താണ്. പട്ടികയിൽ എവിടെയും സ്ഥാനം പിടിക്കാൻ സൂപ്പർതാരം ലയണൽ മെസിക്ക് കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍