പ്രധാനമന്ത്രി നാളെ രാജിവെക്കും
ലോക്സഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് നാളെ രാജിവെക്കും. നാളെ രാവിലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ശേഷം ഉച്ചകഴിഞ്ഞാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം കാബിനറ്റ് യോഗം വിളിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ ശേഷമായിരിക്കും പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോകുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.