താമരപ്പൂക്കള്‍ വിരിഞ്ഞ സൌന്ദര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

വെള്ളി, 16 മെയ് 2014 (15:19 IST)
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമരകള്‍ കൂട്ടം കൂട്ടമായി വിരിഞ്ഞു. കോണ്‍ഗ്രസിന്റെ പൊയ്കകളിലും താമരപ്പൂക്കള്‍ വിരിഞ്ഞത് ബിജെപി എന്ന കക്ഷിയുടെ ശക്തി പ്രഭാവം തന്നെയാണ്. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും വിജയിച്ച കോണ്‍ഗ്രസിനെയും നിയമസഭ തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടിയെയും ഇവിടെ ബിജെപി തറപറ്റിച്ചു. എട്ടു സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ബിജെപി സ്വന്തമാക്കി.

സംസ്ഥാനങ്ങളിലെ സീറ്റ് നില, കക്ഷി നില, മുന്‍ നിലയിലെ വ്യത്യാസം ബ്രായ്ക്കറ്റില്‍
ഉത്തര്‍പ്രദേശ്: ആകെ 80 സീറ്റ്, ബിജെപി 69 (60 സീറ്റ് അധികം), സമാജ്‌വാദി പാര്‍ട്ടി 8(15 കുറവ്), കോണ്‍ഗ്രസ് 3 (21 കുറവ്), ബിഎസ്പി 0(19 കുറവ്), മറ്റുള്ളവര്‍ 0

മധ്യപ്രദേശില്‍ : ആകെ സീറ്റ് 29, ബിജെപി സഖ്യം 26(10 അധികം), കോണ്‍ഗ്രസ് 3(9 കുറവ്) ബി.എസ്.പി 0 (1 കുറവ്) മറ്റുള്ളവര്‍

രാജസ്ഥാന്‍: ആകെ സീറ്റ് 25, ബിജെപി 24 സീറ്റുകളും മറ്റുള്ളവര്‍ ഒന്നും നേടി

ബിഹാര്‍ : ആകെ 40 സീറ്റ്, ബിജെപി സഖ്യം 28 (16 സീറ്റ് കൂടുതല്‍) ആര്‍ജെഡി 7(1 അധികം), ജെഡിയു 5 (15 കുറവ്) മറ്റുള്ളവര്‍ 0.

ആന്‍ഡമാന്‍ നിക്കോബാര്‍: ആകെയുള്ള ഒരു സീറ്റ് ബിജെപി നേടി.

ആന്ധ്രാപ്രദേശ്: ആകെ 23, ടിഡിപി- ബിജെപി സഖ്യം 20 (16 അധികം), വൈഎസ്ആര്‍ 5, കോണഗ്രസ് 0 (21 നഷ്ടം), മറ്റുള്ളവര്‍ 0

അരുണാചല്‍ പ്രദേശ്: ആകെയുള്ള രണ്ടു സീറ്റ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒന്നു വീതം നേടി. കോണ്‍ഗ്രസിന് അക്കൗണ്ടിലുണ്ടായിരുന്ന ഒരു സീറ്റാണ് നഷ്ടപ്പെട്ടത്.

അസ്സം: ആകെ 14 സീറ്റ്: ബിജെപി 10, കോണ്‍ഗ്രസ് 1, മറ്റുള്ളവര്‍ 3. കോണ്‍ഗ്രസിന് ഏഴു സീറ്റുകള്‍ നഷ്ടമായി.

ചണ്ഡിഗഡ്: ആകെയുള്ള ഒരു സീറ്റ് ബിജെപി നേടി. നഷ്ടം കോണ്‍ഗ്രസിന്.

ഛത്തീസ്ഗഡ്: ആകെ 11 സീറ്റ്: ബിജെപി 10, കോണ്‍ഗ്രസ് 1.

ഡമന്‍ ഡ്യൂ: ആകെയുള്ള ഒരു സീറ്റ് ബിജെപി സ്വന്തമാക്കി

ദദര്‍ നാഗര്‍ ഹവേലി: ആകെയുള്ള ഒരു സീറ്റ് ബിജെപിക്ക്

ഗോവ: ആകെയുള്ള രണ്ട് സീറ്റുകള്‍ ബിജെപി നേടി, കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടം

ഗുജറാത്ത്: 26 സീറ്റ്. മുഴുവനും ബിജെപിക്ക്. കോണ്‍ഗ്രസിന് കൈവശമുള്ള11 സീറ്റ് നഷ്ടം

ഹരിയാന: 10 സീറ്റ്, ബിജെപി 8, കോണ്‍ഗ്രസ് 1, ഐഎന്‍എല്‍ഡി 1

ഹിമാചല്‍പ്രദേശ്: ആകെയുള്ള 4 സീറ്റും ബിജെപിക്ക്

ഝാര്‍ഖണ്ഡ്: ആകെയുള്ള 14ഉം ബിജെപിക്ക്. കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും കൈവശമുള്ള ആറു സീറ്റുകള്‍ നഷ്ടമായി.

ജമ്മു കാശ്മീര്‍: ആകെ 6 സീറ്റ്, പിഡിപി 3, ബിജെപി 2, ജെകെഎന്‍സി 1.

കര്‍ണാടക: ആകെ 28, ബിജെപി 15, കോണ്‍ഗ്രസ് 11, ജെഡിഎസ് 2.

ലക്ഷദ്വീപ്: ആകെ 1, സ്വതന്ത്രന്‍ ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്ര: ആകെ 48, ബിജെപി 43 (22 കൂടുതല്‍) , കോണ്‍ഗ്രസ് 5 (21 നഷ്ടം).

മണിപ്പൂര്‍: ആകെ 2, കോണ്‍ഗ്രസ് 1, മറ്റുള്ളവര്‍ 1.

മേഘാലയ: ആകെ 2, ബിജെപി 1, കോണ്‍ഗ്രസ് 1

മിസോറാം: ആകെ 1, കോണ്‍ഗ്രസ് 1

നാഗാലാന്‍ഡ്: ആകെ 1, ബിജെപി 1

ഒഡീഷ: ആകെ 21, ബിജെഡി 18, ബിജെപി 2, കോണ്‍ഗ്രസ് 1

പുതുച്ചേരി: ആകെ 1, കോണ്‍ഗ്രസ് 1

പഞ്ചാബ്: ആകെ 13, എസ്എഡി സഖ്യം 6, എഎപി 4, കോണ്‍ഗ്രസ് 3

സിക്കിം: ആകെയുള്ള ഒരു സീറ്റ് സ്വതന്ത്രര്‍ നേടി

തെലുങ്കാന: ആകെ 17, ടിആര്‍എസ് 10, കോണ്‍ഗ്രസ് 3, ടിഡിപി 2, മറ്റുള്ളവര്‍ 2

തമിഴ്‌നാട്: ആകെ 39. എഐഎഡിഎംകെ 36, ബിജെപി 2, ഡിഎംകെ 1

ത്രിപുര: ആകെ 2 . സിപിഎം 2

ഉത്തരാഖണ്ഡ്: ആകെ 5, ബിജെപി 5

പശ്ചിമ ബംഗാള്‍: ആകെ 42, ടിഎംസി 33, കോണ്‍ഗ്രസ് 5, ബിജെപി 3, ഇടത് 1, മറ്റുള്ളവര്‍ 0. സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഇവിടെയുണ്ടായത്.

വെബ്ദുനിയ വായിക്കുക