പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് വോട്ട്: ലത്തീന്‍ സഭ
ഞായര്‍, 6 ഏപ്രില്‍ 2014 (18:50 IST)
PRO
തീരദേശത്തേയും മലയോരത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ വീണ്ടും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്ന് ലത്തീന്‍ സഭയുടെ പള്ളികളില്‍ കുര്‍ബാനയ്ക്കിടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം ഒമ്പതിന് കെസിബിസി ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും പശ്ചിമഘട്ടത്തിലെ സാധാരണക്കാരായ കൃഷിക്കാരും ഭീതിയിലാണ്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം അടിയന്തിരമായി ഉണ്ടാക്കാന്‍ കഴിയണം. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമായി കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് കത്തോലിക്ക സഭാ വിശ്വാസികള്‍. എന്നാല്‍ മനുഷ്യരെ അവഗണിച്ച് ഭൂമിയേയും സസ്യജന്തുജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ സാധിക്കണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.
ഭാരത കത്തോലിക്ക മെത്രാന്‍ സമിതി നിര്‍ദേശിക്കുന്നത് പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും കത്തോലിക്ക സഭ താതാത്മ്യം പ്രഖ്യാപിക്കുന്നില്ലെന്നും വോട്ടവകാശം വിവേകത്തോടും ശ്രദ്ധയോടും കൂടി വിനിയോഗിക്കണമെന്നും കെസിബിസി ആവശ്യപ്പെടുന്നുണ്ട്.