ഗ്രിഗോറിയൻ കാലഗണനാരീതി അനുസരിച്ച് അഞ്ചാമത്തെ മാസമാണ് മേയ്.31 ദിവസമാണ് ഈ മാസത്തിലുള്ളത്. മൈയ എന്ന ഗ്രീക്ക് ദേവതയുടെ പേരിൽ നിന്നാണ് മേയ് എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്. സന്താനത്തിന്റെ ദേവതയായാണ് മൈയയെ കണക്കാക്കുന്നത്. ഒട്ടനവധി പ്രത്യേകതകളുള്ള ഒരു മാസം കൂടിയാണ് മെയ്. എന്തെല്ലാമാണ് ആ പ്രത്യേകതകളെന്ന് നോക്കാം.
* വസന്തകാല സീസണിലെ മൂന്നാമത്തേയും അവസാനത്തേയും മാസമാണ് മെയ്.
* വിജയത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമായ എമറാള്‍ഡാണ് ഈ മാസത്തില്‍ ജനച്ചവര്‍ ധരിക്കേണ്ടത്.
* ലൈബ്രറി ആന്റ് ഇൻഫർമേഷൻ വീക്ക് ആയാണ് മെയ് അവസാനത്തെ ആഴ്ച ആഘോഷിക്കുക.
* പഴയ ഇംഗ്ലീഷിൽ മെയ്‌മാസത്തെ വിശേഷിപ്പിക്കുന്നത് "മൂന്ന് കറവുകളുടെ മാസം" എന്നാണ് , ഈ കാലത്ത് പശുവിനെ ദിവസം മൂന്ന് തവണ കറക്കാമെന്നാണ് സൂചിപ്പിക്കുന്നത്.