സഹപ്രവര്‍ത്തകരായ 70 പേരെ വിവാഹത്തിന് ക്ഷണിച്ചതില്‍ വന്നത് ഒരേ ഒരാള്‍, പിറ്റേന്ന് ജോലി രാജി വച്ച് യുവതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ഓഗസ്റ്റ് 2022 (11:51 IST)
സഹപ്രവര്‍ത്തകരായ 70 പേരെ വിവാഹത്തിന് ക്ഷണിച്ചതില്‍ വന്നത് ഒരേ ഒരാള്‍, പിറ്റേന്ന് ജോലി രാജി വച്ച് യുവതി. ചൈനയിലാണ് സംഭവം. വിവാഹത്തിന് ചിലരെ മാത്രം ക്ഷണിച്ചാല്‍ മറ്റുള്ളവര്‍ക്ക് വിഷമം ആകുമെന്ന് കരുതിയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 70 ഓളം പേരെ വിളിച്ചത്. എന്നാല്‍ ഒരാളൊഴിച്ച് ആരും വന്നില്ല. ഇതുതന്നെ വിഷമിപ്പിച്ചതായും കുടുംബത്തിനു മുന്നില്‍ താന്‍ അപമാനിതയായെന്നും യുവതി പറയുന്നു. 
 
പിറ്റേന്ന് തന്നെ യുവതി സ്ഥാപനത്തിന് രാജിക്കത്ത് നല്‍കുകയും ചെയ്തു. ആറുമേശകളില്‍ ഭക്ഷണം വിളമ്പുകയും അതു മുഴുവനും കളയേണ്ടി വരുകയും ചെയ്‌തെന്ന് യുവതി പറയുന്നു. സഹപ്രവര്‍ത്തകരാരും വിവാഹത്തിന് വരാത്തത് യുവതിയെ അങ്ങേയറ്റം വേദനിപ്പിച്ചു. തുടര്‍ന്നാണ് രാജി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍