മലപ്പുറം: മധ്യവയസ്ക റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെ തുടർന്ന് മരിച്ചയാളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊന്യാ കുറിശി കാരയിൽ ചാത്തന്റെ മകൻ ഉണ്ണികൃഷ്ണൻ (53) കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മകൻ വിനോദിനെ (27) പോലീസ് അറസ്റ്റ് ചെയ്തത്.