പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: 19 കാരൻ പിടിയിൽ

തിങ്കള്‍, 30 ജൂലൈ 2018 (14:45 IST)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച 19 കാരനെ പൊലീസ് പിടികൂടി. ആര്യനാട് സ്വദേശിയായ രാഹുലാണ് പൊലീസ് പിടിയിലായത്. വീട്ടിൽ മാതപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ എത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. 
 
തന്നെ ചതിയിൽ പെടുത്തി പീഡനൽത്തിനിരയാക്കിയതായി പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പറഞ്ഞതോടെയാണ് കര്യങ്ങൾ പുറത്തറിയുന്നത്. സ്കൂൾ അധികൃതരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. അറസ്റ്റിലായ രാഹുൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍