ചാലക്കുടി സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ജൂൺ മുതൽ 2019 മാർച്ച് വരെയുള്ള കാലത്ത് സന്തോഷ് അയൽവാസിയായ പെൺകുട്ടിക്കെതിരെ പല തവണയാണ് ലൈംഗികാതിക്രമം നടത്തിയത്. ചാലക്കുടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ബാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.