ജാതീയ അധിക്ഷേപം; പായലിന്റേത് ആത്മഹത്യയല്ല, കൊലപാതകമെന്ന് അഭിഭാഷകൻ

വ്യാഴം, 30 മെയ് 2019 (12:39 IST)
ജാതീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകന്‍. പായലിന്റേത് കൊലപാതകമാകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പ്രസ്താവിച്ചു.
 
മരണത്തിനുള്ള പ്രധാന കാരണങ്ങള്‍ക്ക് താഴെ, കഴുത്തില്‍ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകള്‍ കണ്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന് എന്‍.ഡി. ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തിന്റെ സാധ്യത കൂടെ പൊലീസ് പരിശൊധിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.  
 
കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും പ്രോസിക്യൂട്ടര്‍ ജയ്‌സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍